തിരുവിതാംകൂര് ശ്രീപത്മനാഭ സ്വാമിയുടെ നാട്ടില് ചെമ്പഴന്തി ഗ്രാമത്തില് ‘ദേവി ചെന്നിരുന്ന ഊര് ‘ എന്ന് പ്രശസ്തമായ ചെന്നാവൂരില്
തിരുവിതാംകൂര് ശ്രീപത്മനാഭ സ്വാമിയുടെ നാട്ടില് ചെമ്പഴന്തി ഗ്രാമത്തില് ‘ദേവി ചെന്നിരുന്ന ഊര് ‘ എന്ന് പ്രശസ്തമായ ചെന്നാവൂരില്
, ശ്രീമത് വിദ്യാധിരാജ ചട്ടമ്പിസ്വാമികളും , ശ്രീനാരായണ ഗുരുദേവനും അണിയൂര് ദേവീ ക്ഷേത്രത്തില് വച്ച് കണ്ടുമുട്ടിയ ശേഷം അവര് ധര്മ്മപ്രചരണാര്ത്ഥം അണിയൂര് , മണക്കല് , കല്ലറത്തല , അലിയാവൂര് ദേശങ്ങളിലൂടെ സഞ്ചരിച്ച് ( AD 1918 കൊല്ലവര്ഷം 1093 ല് ) ചെന്നാവൂര് കണ്ണങ്കര ദേശത്ത് എത്തിയപ്പോള്, ഗുരുദേവന് കണ്ണങ്കര വീടിന്റെ പടിപ്പുര ചൂണ്ടി ” എന്നെ ഹരി ശ്രീ പഠിപ്പിച്ച കുടിപ്പള്ളിക്കൂടമാണിത് ഗുരോ ” എന്നു പറഞ്ഞു , ഇതു കേട്ട ചട്ടമ്പിസ്വാമി ധ്യാനത്തില് ഇരുന്ന ശേഷം നിലത്ത് ‘ശ്രീചക്രം ‘ വരച്ച് അവിടുത്തെ ദേവീ ചൈതന്യം ഗുരുദേവനെയും അവിടെ കൂടിയ നാട്ടുകാരേയും ബോധ്യപ്പെടുത്തി. ‘ഞാന് ജനിച്ച സ്ഥലവും , പഠിച്ച സ്ഥലവും ദേവീ ചൈതന്യം ഉള്ളിടമാണെന്ന് ‘ ഗുരുദേവന് പറഞ്ഞു .എന്നിട്ട് ആ മഹാത്മാക്കള് അവരുടെ യാത്ര തുടര്ന്നു.